/kalakaumudi/media/media_files/2025/04/21/05ATpVUSEB1nS5s2fNbg.jpg)
കൊല്ലം: അഞ്ചൽ ആലഞ്ചേരിയിൽ ഇന്നലെ രാത്രി 11 മണിയോടെ ഗൃഹനാഥൻ വീടിനു തീയിട്ടശേഷം വീടിനുള്ളിൽ തന്നെ തൂങ്ങി മരിച്ചു.ചില്ലിങ് പ്ലാനറ് മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്.
. സഥിരം മദ്യപാനിയായ ഇയാൾ ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയശേഷം സിലണ്ടർ തുറന്നുവിട്ടു തീയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതു മൂലം വീട് പൂർണമായി തകർന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.