ഷാർജയിൽ  മകളെ കൊന്ന് കൊല്ലം സ്വദേശിനി  ജീവനൊടുക്കി

ഷാർജയിൽ  ജോലി ചെയ്യുന്ന കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യയും കുട്ടിയുമാണ് മരണപ്പെട്ടത്. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല.

author-image
Shibu koottumvaathukkal
New Update
tragic-death-of-mother-and-child-in-sharjah

കൊല്ലം :   ഷാർജയിൽ കൊല്ലം സ്വദേശിയായ യുവതിയെയും ഒന്നര വയസുള്ള  മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക (33) മകൾ വൈഭവി എന്നിവരെയാണ് ഒരു കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഷാർജയിൽ  ജോലി ചെയ്യുന്ന കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യയും കുട്ടിയുമാണ് മരണപ്പെട്ടത്.

ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട്  വക്കീൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് യുവതി അസ്വസ്ഥയിൽ ആയിരുന്നെന്ന്  മാതാവും വീട്ടുജോലിക്കാരിയും പറഞ്ഞു. ഇതേ തുടർന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. അതേസമയം ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും ഭാര്യയുമായി  കഴിഞ്ഞ കുറച്ച് കാലമായി പിണങ്ങി വെവ്വേറെ സ്ഥലങ്ങളിലായിരുന്നു  താമസിച്ചിരുന്നത്.

സ്ത്രീധനത്തിന്റെ പേരിൽ നിതീഷ് വിപഞ്ചികയെ  നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും  ഇവരുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാൽ താൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നു. മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കൾ പറഞ്ഞു. 

kollam suicide Kottarakkara