/kalakaumudi/media/media_files/2025/02/19/TPsgQxWFcwDt86ygV3Zf.jpg)
ആറ്റിങ്ങല്‍: കൊല്ലമ്പുഴ കുട്ടികളുടെ പാര്‍ക്കില്‍ പൈപ്പ് ലൈന്‍ വിഛേദിച്ചിട്ട് മാസങ്ങളായെങ്കിലും നടപടി ഇല്ലെന്ന് ആക്ഷേപം ശക്തം. പൈപ്പ് ലൈന്‍ വിഛേദിച്ചതോടെ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ശുചിമുറി പോലും ഉപയോഗിക്കാനാകുന്നില്ല. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെ നാള്‍ അടച്ചിട്ടിരുന്ന പാര്‍ക്ക് വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് 2 വര്‍ഷം മുമ്പ് വീണ്ടും തുറന്നത്.
വെള്ള കരം കുടിശിക ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് കണക്ഷന്‍ വിഛേദിച്ചത്. എന്നാല്‍ ബൈപാസ് നിര്‍മാണത്തിനായി കുഴിച്ചപ്പോള്‍ പൈപ്പ് ലൈന്‍ മുറിഞ്ഞതായും കുഴിച്ച ഭാഗം നികത്തിയ ശേഷം വാട്ടര്‍ അതോറിറ്റിയില്‍ അപേക്ഷ നല്‍കിയെങ്കിലും വെള്ളക്കരം കുടിശിക ഉണ്ടായിരുന്നതിനാല്‍ കണക്ഷന്‍ നല്‍കുന്നത് വൈകുകയായിരുന്നെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.
പന്ത്രണ്ടായിരത്തോളം രൂപയാണ് കുടിശിക ഇനത്തില്‍ വാട്ടര്‍ അതോറിക്ക് അടയ്ക്കാനുണ്ടായിരുന്നത്. പാര്‍ക്കിനു സമീപത്തെ കുടുംബ ശ്രീ ഹോട്ടല്‍ പൈപ്പ് ലൈന്‍ ലഭിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജലക്ഷാമം കാരണം ഈ ഹോട്ടല്‍ മാസങ്ങളോളം അടച്ചിട്ടിരുന്നു.