കൂടൽമാണിക്യം: കഴകം നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളി

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളി. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

author-image
Shyam
New Update
koodal.1.3400719

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തിനെതിരായഹർജിഹൈക്കോടതിതള്ളി. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നൽകിയ ഹർജിയാണ് ഹൈക്കോടതിതള്ളിയത്. ഈഴവസമുദായഅംഗമായകെ.എസ്അനുരാഗിനെനിയമിക്കാൻയാതൊരുനിയമതടസ്സമില്ലെന്ന്കോടതിവ്യക്തമാക്കി. പാരമ്പര്യ കഴക അവകാശതർക്കമുണ്ടെങ്കിൽസിവിൽകോടതിയെസമീപിക്കാമെന്നുംഹൈക്കോടതിവ്യക്തമാക്കി.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ റാങ്ക് ലിസ്റ്റിലെ അഞ്ചാമനും വാര്യർ സമുദായാംഗവുമായ ഉദ്യോഗാർത്ഥിക്ക് താത്കാലിക നിയമനം നടത്തിയത്വിവാദമായിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ദേവസ്വം ബോർഡ് നടപടി. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ച ഈഴവ സമുദായത്തിൽപ്പെട്ട രണ്ടാം റാങ്കുകാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിനാണ് നീതി നിഷേധിക്കപ്പെട്ടിരുന്നത്.

ഒന്നാം റാങ്കുകാരനായിരുന്ന ഈഴവ സമുദായാംഗം ബി.എ. ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് മാറ്റിനിറുത്തിയത് വലിയ വിവാദമായിരുന്നു. ബാലു രാജിവച്ചപ്പോൾ അനുരാഗിന് നൽകിയ അഡ്വൈസ് മെമ്മോയിൽ നിയമന ഉത്തരവ് അയയ്‌ക്കൽ രണ്ടാഴ്ച വൈകിപ്പിച്ച് തന്ത്രിമാർക്കും മറ്റും കേസിന് പോകാൻ അവസരമൊരുക്കിയിരുന്നു.

koodalmanikyam temple