കൂടത്തായി കൊലപാതകം ; പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും

കേസിൽ ഇതിനോടകം എല്ലാ സാക്ഷികളെയും പ്രോസിക്യൂഷൻ വിസ്തരിച്ച് കഴിഞ്ഞു. ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്

author-image
Devina
New Update
koodathayi

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിൽ വിസ്തരിക്കുന്നത്.

 കേസിൽ ഇതിനോടകം എല്ലാ സാക്ഷികളെയും പ്രോസിക്യൂഷൻ വിസ്തരിച്ച് കഴിഞ്ഞു. ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.കേസിലെ ഒന്നാം പ്രതി ജോളി 2011-ൽ തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടത്തായി കൊലപാതക പരമ്പര കേസിൽ ആദ്യം വിചാരണ തുടങ്ങിയത് ഈ കേസിലാണ്.കേസിലെ വിചാരണ അവസാന ഘട്ടത്തിലെത്തിലാണ്.

2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വന്നത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് കേസ് ചർച്ചയായതും അന്വേഷണത്തിലേക്ക് നീങ്ങിയതും.