/kalakaumudi/media/media_files/2025/01/18/FuzRPCo0PuYK4YmoOB7y.jpg)
Koothattukulam
കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയ രംഗങ്ങളും സംഘര്‍ഷാവസ്ഥയും. അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂറ് മാറുമെന്ന് ഭയന്ന് സി പി എം കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയി. കൗണ്‍സിലര്‍ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്. എല്‍ ഡി എഫ് ഭരണ സമിതിക്ക് എതിരെ ഇന്ന് അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കാന്‍ ഇരിക്കവെയാണ് നാടകീയ തട്ടിക്കൊണ്ടുപോകല്‍.
കൗണ്‍സിലറെ കടത്തി കൊണ്ടുപോയത് പൊലീസ് നോക്കിനില്‍ക്കവെയായിരുന്നുവെന്ന് യു ഡി എഫ് ആരോപിച്ചു. യു ഡി എഫ് കൗണ്‍സിലര്‍മാരെ അകത്തു കയറാന്‍ സമ്മതിച്ചിട്ടില്ല.
മുന്‍ മന്ത്രി അനുബ് ജേക്കബ് അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നഗരസഭക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് നില്‍ക്കുന്നത് നേരിയ സംഘര്‍ഷവാസ്ഥ സൃഷ്ടിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു.