കൊട്ടാരക്കരയില്‍ അപകടം: മുന്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ടെനി ജോപ്പന്‍ കസ്റ്റഡിയില്‍

ഇദ്ദേഹം ഓടിച്ച കാര്‍ ഷൈന്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ട ശേഷം സമീപത്തെ വീട്ടിലേക്കും ഇടിച്ചു കയറി. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

author-image
Biju
New Update
fgf

കൊല്ലം: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈന്‍ (34) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം നടന്നത്. കാര്‍ ഓടിച്ച ടെനി ജോപ്പന്‍ പൊലീസ്  കസ്റ്റഡിയിലാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണ്‍ സ്റ്റാഫ് അംഗമായിരുന്നു ടെനി ജോപ്പന്‍. 

ഇദ്ദേഹം ഓടിച്ച കാര്‍ ഷൈന്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ട ശേഷം സമീപത്തെ വീട്ടിലേക്കും ഇടിച്ചു കയറി. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് ടെനി ജോപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ച യുവാവിന്റെ മൃതദേഹം പൊലീസിന്റെ നിയമ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഇന്ന് പുലര്‍ച്ചെ എറണാകുളത്തും യുവാവ് അപകടത്തില്‍ മരിച്ചിരുന്നു. എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചത്. വൈക്കം മറവന്‍തുരുത്ത് സ്വദേശി ജിജോ തോമസ് (38) ആണ് ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടത്. 

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിജോ. രാവിലെ സുഹൃത്തിനെ എറണാകുളത്താക്കാന്‍ ബൈക്കുമായി വന്നതായിരുന്നു. തിരികെ മടങ്ങുമ്പോള്‍ പുത്തന്‍കാവില്‍ വച്ച് ഇദ്ദേഹം ഓടിച്ച ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറിയെന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.