കടുത്തുരുത്തി മുന്‍ എംഎല്‍എ പി.എം.മാത്യു അന്തരിച്ചു

1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു

author-image
Biju
New Update
p m mathew

കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കടുത്തുരുത്തി എംഎല്‍എ ആയിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. 

1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു. കുറച്ചു നാളുകളായി സംഘടന രംഗത്ത് സജീവം ആയിരുന്നില്ല.