/kalakaumudi/media/media_files/2025/07/06/veena-george-2025-07-06-10-11-35.png)
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കാന്‍ മന്ത്രി എത്തിയില്ല എന്നുളള വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയിലാണ് മന്ത്രി ബിന്ദുവിന്റെ വീട്ടിലേക്കെത്തിയത്.ബിന്ദുവിന്റെ ഭര്‍ത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു.വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദു:ഖം തന്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിന്ദുവിന്റെ കുടുംബത്തെ കണ്ടു, സംസാരിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടാവും. എല്ലാ തലത്തിലും സര്‍ക്കാര്‍ പൂര്‍ണ്ണമായും അവര്‍ക്കൊപ്പം ഉണ്ടാവും.മുഖ്യമന്ത്രി സഹായത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.