മന്ത്രി വീണയുടെ രാജി; സംസ്ഥാനത്ത് വന്‍ സംഘര്‍ഷം

നിലവില്‍ തലസ്ഥാനം സംഘര്‍ഷഭൂമിയായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. പ്രതിഷേധവുമായി ബാരിക്കേഡിന് മുന്നില്‍ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിക്കുകയാണ്

author-image
Biju
New Update
Capture 2f

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം. 

തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം തുടരുകയാണ്. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്നു. പ്രവര്‍ത്തകരെ തടയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ തലസ്ഥാനം സംഘര്‍ഷഭൂമിയായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. പ്രതിഷേധവുമായി ബാരിക്കേഡിന് മുന്നില്‍ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിക്കുകയാണ്. നിലവില്‍ വനിതാ പ്രവര്‍ത്തകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. 

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഎംഒ ഓഫീസ് കോമ്പൗണ്ടില്‍ കയറിയതിനെ തുടര്‍ന്ന് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. 

kottayam medical collage