/kalakaumudi/media/media_files/2025/07/10/bindhu-kottyam-2025-07-10-12-19-33.png)
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകര്‍ന്നുവീണു മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍.ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി വാസവനും ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാബിനറ്റ് യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചിരുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവില്‍ ചികിത്സയ്ക്കായി അമേരിക്കയിലാണ്.അതിനാല്‍ ഓണ്‍ലൈനായാണ് കാബിനറ്റ് യോഗം ചേര്‍ന്നത്.