വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. മുപ്പതോളം പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ചെമ്പിനടുത്ത് തുരുത്തേല്‍ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.

author-image
Biju
New Update
VAIKOMN

വൈക്കം: വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം വേമ്പനാട്ടു കായലില്‍ യാത്രാ വള്ളം മറിഞ്ഞു. ഒരാള്‍ മരിച്ചു 23  യാത്രക്കാര്‍ ഇരുകരകളിലേക്കുമായി നീന്തിക്കയറി. ഉച്ചയോടെയാണ് അപകടം. പാണാവള്ളി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. 

കാട്ടിക്കുന്നില്‍ മരണ വീട്ടില്‍ വന്ന് പാണാവള്ളിയിലേക്കു തിരിച്ചു പോകുകയായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 23 പേര്‍ വള്ളത്തിലുണ്ടായിരുന്നുവെന്നാണു വിവരം. രക്ഷപ്പെടുത്തിയവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എന്നാല്‍ രണ്ടു കരകളിലായി ആളുകളെ രക്ഷിച്ചുവെന്നാണു പൊലീസ് അറിയിച്ചത്. മുറിഞ്ഞപുഴയില്‍ നിന്ന് പാണാവള്ളിയിലേക്ക് കായലിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍  ദൂരമുണ്ട്. കായലില്‍ കാറ്റില്‍ നല്ല ഓളമടിച്ചിരുന്നു. ഇതോടെയാണ് വള്ളം മറിഞ്ഞത്. മറിഞ്ഞ ഉടനെ യാത്രക്കാര്‍ കരകളിലേക്ക് നീന്തിക്കയറി.

kottayam