കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്ന 42 പേരിൽ 38 പേരും അനർഹർ

കോട്ടയ്ക്കൽ നഗരസഭയിൽ 42 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹരാണെന്നാണ് ധനകാര്യ വകുപ്പിന്റെ കണ്ടെത്തൽ.

author-image
Subi
New Update
welfare

മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ലഭിക്കുന്നതിൽവ്യാപകക്രമക്കേടുകൾഉള്ളതായി ധനവകുപ്പിന്‍റെ കണ്ടെത്തല്‍. സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിച്ച സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നു ധനവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ഇവർക്ക് പെന്‍ഷന്‍ എങ്ങനെലഭിച്ചു എന്നു കണ്ടെത്താനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനും ധനവകുപ്പ് നിര്‍ദേശം നല്‍കി.

കോട്ടക്കല്‍ നഗരസഭയിലെ ഏഴാംവാർഡിലാണ്ഇത്തരത്തിൽവ്യാപകക്രമക്കേടുള്ളതായിസംശയിക്കുന്നത്. ഏഴാം വാര്‍ഡിലെ 42 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹരാണെന്നാണ് ധനകാര്യ വകുപ്പിന്റെകണ്ടെത്തൽ.ഇങ്ങനെപെന്‍ഷന്‍ വാങ്ങുന്നവരിൽ ബിഎംഡബ്ലിയു പോലുള്ള ആഡംബര കാര്‍ ഉള്ളവരുംവലിയവീടുകൾഉള്ളവരുമാണ്.കൂടാതെഇവരിൽചിലർക്ക്ഭാര്യയ്ക്കുംഭർത്താവിനുംഉൾപ്പെടെസർവീസ്പെൻഷൻഉള്ളവരാണ്. ഇവിടെ ആകെ നാലുപേര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹത.

ഉദ്യോഗസ്ഥ തലത്തിലുള്ളവരുടെഅറിവോടും ഒത്താശയോടും കൂടി മാത്രമേ ഇത്ര വലിയ ക്രമക്കേട് നടക്കൂ എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചേര്‍ത്തവര്‍, പെന്‍ഷന്‍ അര്‍ഹത കാണിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണത്തിനുഉത്തരവിട്ടത്. ഇവരെ പട്ടകയില്‍ ചേര്‍ക്കുന്നതില്‍, അഴിമതി, കൈക്കൂലി, മറ്റ് ഇടപെടലുകള്‍ തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിർദേശം. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷ ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയി അസിസ്റ്റന്റ് പ്രൊഫസര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1458 ലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നതായി നേരത്തെകണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവർക്കെതിരെശക്തമായനടപടികൾസ്വീകരിക്കുമെന്നുംകൈപ്പറ്റിയതുകപലിശയടക്കംഈടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

pension