കൊട്ടിയൂർ വൈശാഖോത്സവം ഇന്ന് സമാപിച്ചു

author-image
Anagha Rajeev
Updated On
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവം തൃക്കലശാട്ടത്തോടെ സമാപിച്ചു. ഇന്ന് രാവിലെ വാകച്ചാർത്തോടു കൂടിയാണ് തൃക്കലശാട്ട ചടങ്ങുകൾക്ക് തുടക്കമായത്. സ്വയംഭൂവിനു സമീപത്തെ വിളക്കുകളിൽ നിന്നും തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം വിളക്കുകൾ അണച്ചു. ഇതോടൊപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണച്ച ശേഷം ശ്രീകോവിലിന്റെ നാലു തൂണുകൾ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിലിട്ടു. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങി.

കലശ മണ്ഡപത്തിൽ പൂജിച്ചുവെച്ച കളഭ കുംഭങ്ങൾ മുഖ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച ശേഷം തന്ത്രിമാരുടെ കാർമികത്വത്തിൽ സ്വയംഭൂവിൽ കളഭാട്ടം നടന്നു. തുടർന്ന് സമൂഹ പുഷ്പാഞ്ജലിയും തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും കഴിഞ്ഞതിനു ശേഷം തീർഥവും കളഭവും പ്രസാദമായി നൽകി.

kottiyoor temple