വിനോദയാത്രയ്ക്കിടെ കയത്തില്‍ വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പി.കെ. സന്ദേശ് ആണ് മരിച്ചത്. ദേവഗിരി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സന്ദേശ്. വിനോദ യാത്രക്കായി ആറംഗം സംഘത്തിനൊപ്പമാണ് സന്ദേശ് എത്തിയിരുന്നത്.

author-image
Biju
New Update
df

കോഴിക്കോട് കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ കയത്തില്‍ വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പി.കെ. സന്ദേശ് ആണ് മരിച്ചത്. ദേവഗിരി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സന്ദേശ്. വിനോദ യാത്രക്കായി ആറംഗം സംഘത്തിനൊപ്പമാണ് സന്ദേശ് എത്തിയിരുന്നത്.

ലൈഫ് ഗാര്‍ഡ് ഇല്ലാതിരുന്ന സമയത്ത് ആഴമേറിയ കയത്തില്‍ ചാടിയ സന്ദേശ് താഴ്ന്നു പോകുകയായിരുന്നു. നിലമ്പൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തിയാണ് സന്ദേശിനെ പുറത്തെടുത്തത്.

 

kozhikkod