ഗുരുതര ചികിത്സാപ്പിഴവ്; ശസ്ത്രക്രിയ കുടുംബത്തിന്‍റെ അനുമതിയോടെയല്ലെന്ന് ഡോക്ടറിൻറെ കുറിപ്പടി പുറത്ത്

നാല് വയസ്സുകാരിയുടെ വിരല്‍ ശസ്തക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് ഡോക്ടര്‍ വീ ഴ്ച സമ്മതിച്ചത്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുറിച്ചു. 

author-image
Vishnupriya
New Update
doc

ഡോക്ടറുടെ കുറിപ്പടി

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: നാലുവയസ്സുകാരിയുടെ ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ രേഖകൾ പുറത്ത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ വിരല്‍ ശസ്തക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് ഡോക്ടര്‍ വീ ഴ്ച സമ്മതിച്ചത്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുറിച്ചു. 

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ചികിത്സാ പിഴവ് സംബന്ധിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോൾ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

kozhikkode medical collage surgery failure