/kalakaumudi/media/media_files/2026/02/17/img_2610-2026-02-17-19-39-20.png)
കോഴിക്കോട്: കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. പാളയം-കല്ലായി റോഡിലുള്ള ജയലക്ഷ്മി സിൽക്സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീയനാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
വൈകിട്ട് 6:15-ഓടെയാണ് കെട്ടിടത്തിലെ രണ്ടാം നിലയിൽ തീപിടിച്ചത്. തുടർന്ന് മറ്റ് നിലകളിലേക്കും തീപടരുകയായിരുന്നു. ഉടൻ തന്നെ കെട്ടിടത്തിലുണ്ടായ ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. മൂന്ന് വർഷം മുമ്പ് സമാനമായ രീതിയിൽ ഇതേ സ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
