കോഴിക്കോട് ആംബുലൻസ് വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി; രോഗി വെന്തുമരിച്ചു

ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ റോഡിലേക്ക് തെറിച്ചുവീണു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

author-image
Greeshma Rakesh
Updated On
New Update
death

ambulance caught fire patient burnt to death

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: കോഴിക്കോട്  ആംബുലൻസ് വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ റോഡിലേക്ക് തെറിച്ചുവീണു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച പുലച്ചെ മൂന്നരയോടെ മിംസ് ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. മലബാർ മെഡിക്കൽ കോളജിൽനിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് സംഭവം.

വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

 

 

 

kozhikode kerala news road accident ambulance