/kalakaumudi/media/media_files/2025/04/12/BgIkWzPSCump3ISrmMSC.jpg)
കോഴിക്കോട്: കോഴിക്കോട് രൂപത ഇനി അതിരൂപത. കോഴിക്കോട് രൂപത ബിഷപ്പ് ഡോക്ടര്‍ വര്‍?ഗീസ് ചക്കാലക്കലിനെ വത്തിക്കാന്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തി. ഇതോടെ മലബാര്‍ മേഖലയിലെ ആദ്യ ലത്തീന്‍ അതിരൂപതയായി മാറുകയാണ് കോഴിക്കോട് അതിരൂപത. സുല്‍ത്താന്‍ പേട്ട്, കണ്ണൂര്‍ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങള്‍.
തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനില്‍ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായര്‍ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 102 വര്‍ഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. ഇതോടെ ലത്തീന്‍ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുന്‍പ് ഉണ്ടായ ലത്തീന്‍ അതിരൂപതകള്‍. കോഴിക്കോട് അതിരൂപതയുടെ ആദ്യ ആര്‍ച്ച് ബിഷപ്പ് ആയ ഡോക്ടര്‍ വര്‍ഗ്ഗീസ് ചക്കാലക്കല്‍ തൃശൂര്‍ മാള സ്വദേശിയാണ്. 2012 മുതല്‍ കോഴിക്കോട് രൂപത ബിഷപ്പാണ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍.