കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷം; ക്രമസമാധനം ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം

കേസ് ഈ മാസം എട്ടിന് പരിഗണിക്കാൻ മാറ്റി. സംഘർഷവുമായി ബന്ധപ്പെട്ട് ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ സുനിൽ ഭാസകർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

author-image
Greeshma Rakesh
New Update
kozhikode college clash

kozhikode gurudeva college conflict

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷത്തിലും എസ്എഫ്ഐക്കാർ പ്രിൻസിപ്പലിനെ മർദിച്ച സംഭവത്തിലും ഹൈക്കോടതി ഇടപെടൽ. കോളേജിൽ ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി പൊലീസിന് കർശന നിർദേശം നൽകി.

സംഭവത്തിൽ പൊലീസ് കർശനമായി ഇടപെടണമെന്നും പ്രിൻസിപ്പലിനും കോളേജിനും വിദ്യാർത്ഥികൾക്കും സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കേസിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.കേസ് ഈ മാസം എട്ടിന് പരിഗണിക്കാൻ മാറ്റി. സംഘർഷവുമായി ബന്ധപ്പെട്ട് ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ സുനിൽ ഭാസകർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

 

kozhikode gurudeva college conflict High Court sfi