കോമ്പസ്കൊണ്ട് കുത്തി; കൊടുവള്ളിയിൽ രണ്ട് വിദ്യാർഥികൾക്ക് മർദ്ദനം

സംഘട്ടനത്തിൽ വിദ്യാർത്ഥികളുടെ പുറത്ത് കോമ്പസ്കൊണ്ട്  കുത്തി പരിക്കേൽപ്പിച്ചു. ഒരു വിദ്യാർത്ഥിയുടെ വലതു കൈക്കും വിരലിനും പൊട്ടലുണ്ട്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

author-image
Anagha Rajeev
New Update
ragging
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊടുവള്ളി: കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ‌മർദ്ദിച്ചതായി പരാതി. ആദ്യവർഷ വിദ്യാർത്ഥികളായ സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ എന്നിവർക്കാണ് പരിക്കേറ്റത്.  തിങ്കളാഴ്ച രാവിലെ ഇൻ്റർവെല്ലിന് വിട്ടപ്പോഴാണ് സീനിയർ വിദ്യാർത്ഥികൾ കൂട്ടമായിയെത്തി അക്രമിച്ചത്. വിദ്യാർത്ഥികൾ ഷർട്ട് ബട്ടൺ ഇടാതത്ത് ചോദ്യം ചെയ്താണ് മർദിച്ചത്. 

സംഘട്ടനത്തിൽ വിദ്യാർത്ഥികളുടെ പുറത്ത് കോമ്പസ്കൊണ്ട്  കുത്തി പരിക്കേൽപ്പിച്ചു. ഒരു വിദ്യാർത്ഥിയുടെ വലതു കൈക്കും വിരലിനും പൊട്ടലുണ്ട്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വിദ്യാർത്ഥികൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.

Ragging complaint Ragging ragging case