കോഴിക്കോട് ജയലക്ഷ്മിയിലെ തീപിടിത്തം തുടര്‍ക്കഥയോ?; ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസികള്‍

തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കി. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം

author-image
Biju
New Update
kd fire

കോഴിക്കോട്: കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മുന്‍പ് തീ പിടിത്തമുണ്ടായ അതേ സ്ഥലത്താണ് ഇപ്പോഴും ആദ്യം തീ കണ്ടത്. പ്രദേശവാസികള്‍ക്കിയില്‍ ആശങ്കയുണ്ടാക്കിയിരിക്കുകാണ്. 2023ലും മാര്‍ച്ച് മാസത്തോട് അടുക്കുമ്പോള്‍ ഇവിടെ തീപിടിത്തമുണ്ടായിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് 2023ല്‍ അപകടത്തിനു ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.

അടിക്കടി ഇവിടെ മാത്രം ഉണ്ടാകുന്ന തീപിടിത്തത്തേത്തുടര്‍ന്ന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ഇന്ന് വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിലവില്‍ 5 ഫയര്‍എന്‍ജിനുകളാണ് സ്ഥലത്തുള്ളത്. കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്നടക്കം ഫയര്‍ സംവിധാനങ്ങള്‍ എത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെട്ടിടത്തിന് സമീപം രണ്ട് പെട്രോള്‍ പമ്പുകള്‍ ഉള്ളതും ആശങ്ക ഏറ്റിയിട്ടുണ്്.

തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കി. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപ്പടര്‍ന്നത്. ീപിടിച്ചതിനെതുടര്‍ന്ന് ടെകസ്‌റ്റൈല്‍സിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.

രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. മുകളിലെ നിലയിലേക്ക് തീ പടരുകയാണ്. തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. 2023ലും ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തമുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്.