കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ പൊട്ടിത്തെറിയിലുംതീപിടുത്തതിലും അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരേന്ദ്രൻ,ഗോപാലൻ, ഗംഗാധരൻ, ഗംഗ, നസീറ എന്നിവരാണ്പൊട്ടിത്തെറിയിൽമരണപ്പെട്ടത്. അസ്വാഭാവികമരണത്തിനാണ്കേസെടുത്തിരിക്കുന്നത്. അഞ്ചുപേരുടെയുംപോസ്റ്റ്മോർട്ടംഉടൻനടത്തും. മരണകാരണംവ്യക്തമായശേഷംതുടർനടപടിയെന്ന്മുഖ്യമന്ത്രി. ഇതിനിടെകോഴിക്കോട്മെഡിക്കൽകോളേജ്പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച്ബിജെപിപ്രതിഷേധം. മരണത്തിലെദുരൂഹതയുണ്ടെന്നാരോപിച്ച്മരണപ്പെട്ടവരുടെപോസ്റ്റ്മോർട്ടംകോഴിക്കോട്മെഡിക്കൽകോളേജിൽതന്നെനടത്തുന്നതിന്എതിരെയാണ്പ്രതിഷേധം.
അപകടംഉണ്ടായകെട്ടിടത്തിന്റെനിർമ്മാണത്തിലുംസുർഖിയക്ഷസംവിധാനത്തിലുംവീഴ്ചകൾഏറെയെന്ന്വിമർശനം. അപകടം ഉണ്ടായ കെട്ടിടത്തിലെ മരുന്നുകൾ മാറ്റാൻ പ്രിൻസിപ്പൽ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്. കെട്ടിടം ഇന്നലെ തന്നെ പൊലീസ് സീൽ ചെയ്തിരുന്നു. പകരം അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റാനാണ് തീരുമാനം.അപകടവുമായി ബന്ധപ്പെട്ടശാസ്ത്രീയപരിശോധനകൾവിശദമായിതുടരുകയാണ്.