/kalakaumudi/media/media_files/2025/08/08/kkd-rape-case-2025-08-08-15-05-04.jpg)
കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഐസിയു പീഡന കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. പ്രതിയായ അറ്റന്‍ഡര്‍ എഎം ശശീന്ദ്രനെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഉത്തരവിറക്കിയത്. ഇയാളെ പിരിച്ചു വിടാനുള്ള ശുപാര്‍ശ മെഡിക്കല്‍ കോളേജ് ഭരണ നിര്‍വഹണ വിഭാഗം ശുപാര്‍ശ നല്‍കിയിരുന്നു. തന്റെ പോരാട്ടം വിജയം കണ്ടുവെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണു പോരാട്ടത്തിന് ഇറങ്ങിയതെന്നും പിരിച്ചു വിടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചെന്നും അതിജീവിത പറഞ്ഞു.