കടയിലേക്ക് ഇടിച്ചുകയറി പിക്കപ്പ് ലോറി; രണ്ടു മരണം, മൂന്ന് പേർക്ക് പരിക്ക്,സംഭവം കോഴിക്കോട്

മലയോരമേഖലയായ കൂടരഞ്ഞി കുളിരാമുട്ടിയില്‍ പതിവായി രാവിലെ ആളുകള്‍ കൂടിച്ചേരാറുള്ള കടയിലേക്കാണ് ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ലോറി ഇടിച്ചു കയറിയത്. 

author-image
Greeshma Rakesh
Updated On
New Update
accident

kozhikode pick up lorry accident two died 3 people injured

Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കടവരാന്തരയില്‍ ഇരിക്കുകയായിരുന്ന കൂടരഞ്ഞി സ്വദേശികളായ ജോണ്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്.രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. മലയോരമേഖലയായ കൂടരഞ്ഞി കുളിരാമുട്ടിയില്‍ പതിവായി രാവിലെ ആളുകള്‍ കൂടിച്ചേരാറുള്ള കടയിലേക്കാണ് ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ലോറി ഇടിച്ചു കയറിയത്. 

വളം ചാക്ക് കയറ്റി വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് ആളുകള്‍ക്ക് നേര്‍ക്ക് ഇടിച്ചുകയറുകയായിരുന്നു. കടയുടെ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍, കടയുടമ എന്നിവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയില്‍ കൂടുതല്‍ ആളുകള്‍ ഇല്ലാതിരുന്നതാണ് അപകട തീവ്രത കുറച്ചത്. പിക്കപ്പ് വാഹനം ഏറെക്കുറെ പൂര്‍ണ്ണമായും തകര്‍ന്നു. ജെസിബി ഉപയോഗിച്ചാണ് വാഹനം മാറ്റിയത്. 

kozhikode accident death pick up lorry accident