കോഴിക്കോട്: കൊടിയത്തൂരില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഗോതമ്പ് റോഡ് സ്വദേശി ജയപ്രകാശിന്റെ മകള്‍ അനന്യ (17)യെ ആണ് വീട്ടില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം.
തോട്ടുമുക്കം സെന്റ് തോമസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കം പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)