വെറും ആറായിരം രൂപയ്ക്ക് കോഴിക്കോട്ടുനിന്ന്  മലേഷ്യക്കു പറന്നാലോ? എയർ ഏഷ്യ സർവീസ് മേയ് മുതൽ

ആദ്യഘട്ടത്തിൽ  കോഴിക്കോട് -ക്വലാലംപുർ റൂട്ടിലാണ് സർവീസ് നടത്തുക. 180 പേർക്ക് യാത്രചെയ്യാവുന്ന എ320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. ഇന്ത്യക്കാർക്ക് മലേഷ്യയിൽ പോകാൻ വിസ ആവശ്യമില്ലാത്തതിനാൽ, വളരെ കുറഞ്ഞചെലവിൽ കോഴിക്കോട്ടുനിന്ന് യാത്ര സാധ്യമാകും.

author-image
Greeshma Rakesh
New Update
air asia

kozhikode to malaysia air asia low cost flight service

Listen to this article
0.75x 1x 1.5x
00:00 / 00:00







കരിപ്പൂർ: കോഴിക്കോട്ടുനിന്ന്  കുറഞ്ഞ ചെലവിൽ മലേഷ്യക്കു പറക്കാൻ അവസരമൊരുക്കി  എയർ ഏഷ്യ.മേയ് മാസം മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.ആഴ്ചയിൽ മൂന്നുവീതമാണ് സർവീസ് നടത്തുക. ഏപ്രിൽ പാതിയോടെ ബുക്കിങ് ആരംഭിക്കും.സർവീസിനാവശ്യമായ ടൈം സ്ലോട്ടുകൾ ഇതിനകം തന്നെ കമ്പനിക്കു ലഭിച്ചിട്ടുണ്ട്. 6000 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നാണ് കമ്പനിവൃത്തങ്ങൾ പറയുന്നത്. 

ആദ്യഘട്ടത്തിൽ  കോഴിക്കോട് -ക്വലാലംപുർ റൂട്ടിലാണ് സർവീസ് നടത്തുക. 180 പേർക്ക് യാത്രചെയ്യാവുന്ന എ320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. ഇന്ത്യക്കാർക്ക് മലേഷ്യയിൽ പോകാൻ വിസ ആവശ്യമില്ലാത്തതിനാൽ, വളരെ കുറഞ്ഞചെലവിൽ കോഴിക്കോട്ടുനിന്ന് യാത്ര സാധ്യമാകും.അതെസമയം കോഴിക്കോട് -തായ്‌ലൻഡ് സർവീസും എയർ ഏഷ്യയുടെ പരിഗണനയിലുണ്ടെന്നാണ് വൃത്തങ്ങൽ പറയുന്നത്.

സർവീസ് ആരംഭിക്കുന്നതോടെ മലബാർ മേഖലയിലുള്ളവർക്കും കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും എളുപ്പത്തിൽ മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം, ചൈന, ജപ്പാൻ, ബാലി, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനാകും.നിലവിൽ കൊച്ചി, ചെന്നൈ, തിരുവനന്തപുരം, ബെംഗളൂരു, കോയമ്പത്തൂർ വിമാനത്താവളങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്. ബിസിനസ്, ടൂറിസം, പഠനം തുടങ്ങിയ ആവശ്യങ്ങളുമായി ഒട്ടേറേപ്പേർ മലബാർ മേഖലയിൽനിന്ന് ഈ രാജ്യങ്ങളിലേക്ക് പറക്കുന്നുണ്ട്. 

 

air asia kozhikode malaysia Low Cost Flight Service