/kalakaumudi/media/media_files/2025/04/04/FsmUCD41U8Auk7SweSYg.jpg)
കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍രാജ (മാനവേദരാജ- 99) വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രില്‍ വെച്ച് അന്തരിച്ചു. ഒരാഴ്ച്ചയായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച വൈകീട്ട് 5:15 ന് ആയിരുന്നു അന്ത്യം. 2014 ഏപ്രിലില്‍ പി കെ ചെറിയ അനുജന്‍രാജ(മാനവിക്രമ രാജ)യുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉണ്ണിയനുജന്‍ രാജ സാമൂതിരിയായത്.
ഭൗതികശരീരം വെള്ളിയാഴ്ച്ച രാവിലെ 8 മുതല്‍ 11 മണി വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം ജന്മഗൃഹമായ കോട്ടക്കല്‍ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. അവിടെ വച്ച് ഉച്ചയ്ക്ക് 2 മണിക്കു സംസ്‌കാര ചടങ്ങുകള്‍ നടക്കും.
ഭാര്യ മാലതി നേത്യാര്‍. മക്കള്‍: സരസിജ, ശാന്തിലത,മായാദേവി.
.