ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു

അമേരിക്കയില്‍ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നു

author-image
Rajesh T L
New Update
kp yohannan
Listen to this article
0.75x1x1.5x
00:00/ 00:00

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു. അമേരിക്കയില്‍ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നു.  ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പ്രഥമ മെത്രാപ്പോലീത്തയാണ് കെ പി യോഹന്നാന്‍.

അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. 1974 ല്‍ അമേരിക്കയിലെ ഡാലസില്‍ ദൈവശാസ്ത്രപഠനത്തിന് ചേര്‍ന്നു. പാസ്റ്ററായി പിന്നീട് വൈദിക ജീവിതം നയിച്ചു. ജര്‍മന്‍ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ല്‍ ഭാര്യയുമായി ചേര്‍ന്ന് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനം തുടങ്ങി. സംഘടന വളര്‍ന്നതോടെ നീണ്ട വിദേശവാസത്തിന് ശേഷം തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിച്ചു.

2003 ല്‍ ബീലീവേഴ്‌സ് ചര്‍ച്ച എന്ന സഭയ്ക്ക് രൂപംന ല്‍കി. തിരുവല്ലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. 

k p yohannan UNITED STATES OF AMERICA (USA) kerala believers church