/kalakaumudi/media/media_files/2025/01/07/hYYbPW89SpFu60nU5dVv.jpg)
വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി നിയോഗിച്ച അന്വേഷണസമിതി അംഗങ്ങള്‍. ഇന്ന് വിജയന്റെ വീട്ടിലെത്തിയാണ് കെപിസിസി സംഘം കുടുംബവുമായി ചര്‍ച്ച നടത്തിയത്.
കെപിസിസി അച്ചടക്കസമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരടങ്ങിയ കെപിസിസി സംഘമാണ് കുടുംബത്തെ സന്ദര്‍ശിച്ചത്.
കുടുംബത്തിന്റെ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പുനല്‍കി. പ്രയാസങ്ങളെല്ലാം മാറിയെന്ന് എന്‍.എം. വിജയന്റെ മകനും മാധ്യമങ്ങളോട് പ്രതികരിച്ചു. ബാധ്യത ഉള്‍പ്പെടെ പാര്‍ട്ടി ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും കുടുംബം പറഞ്ഞു.