അന്തിമപട്ടികയില്‍ പ്രമുഖര്‍

കെ.സി വേണുഗോപാല്‍ ഇടപെട്ട് കെപിസിസി അധ്യക്ഷനെ മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനാണ് ദീപാ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയത്. ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ എന്നീ പേരുകളാണ് പകരം കൂടുതലായും ഉയര്‍ന്നത്.

author-image
Biju
New Update
kjhdf

K Sudhakaran

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റത്തിലെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഇനിയും ഹൈക്കമാന്‍ഡ് കൂടിയാലോചന തുടരും. കെ.സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുകയാണ് എഐസിസിക്ക് മുന്നിലെ വെല്ലുവിളി. 

കെ.സി വേണുഗോപാല്‍ ഇടപെട്ട് കെപിസിസി അധ്യക്ഷനെ മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനാണ് ദീപാ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍   നടത്തിയത്. ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ എന്നീ പേരുകളാണ് പകരം കൂടുതലായും ഉയര്‍ന്നത്. സാമുദായിക മാനദണ്ഡങ്ങളും വിവിധ ഗ്രൂപ്പുകളുടെ പിന്തുണയും പരിഗണിച്ചാകും അന്തിമ തീരുമാനം. 

മാറ്റത്തിനുള്ള നീക്കം തുടങ്ങിയെന്ന് സുധാകരനും മനസിലാക്കുന്നുണ്ട്. പദവികള്‍ പ്രശ്‌നമല്ലെന്ന കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിന്റെ സന്ദേശമതാണ്. പക്ഷെ സുധാകരനോട് നേരിട്ട് ഒരു നേതാവും ആവശ്യം ഉന്നയിച്ചിട്ടില്ല. സുധാകരനെ കൂടി ബോധ്യപ്പെടുത്തിയൊരു തീരുമാനമെടുക്കലാണ് എഐസിസി നേരിടുന്ന പ്രധാന വെല്ലുവിളി. 

മാറ്റമുണ്ടെങ്കില്‍ ഏറ്റവും അനുകൂല സമയമിതെന്നാണ് മാറ്റത്തിനാഗ്രഹിക്കുന്നവരുടെ വാദം. പുതിയ പ്രസിഡണ്ടിന് കീഴില്‍ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് നിലപാട്. അധ്യക്ഷനൊപ്പം സാമുദായിക സമവാക്യം പാലിച്ച് വര്‍ക്കിംഗ് പ്രസിഡണ്ടുമാരിലും മാറ്റത്തിനും സാധ്യതയുണ്ട്. ഇന്ദിരാഭവന്‍ കേന്ദ്രീകരിച്ച് ഒരു കോര്‍ ടീമും പരിഗണനയിലാണ്.

k sudhakaran