/kalakaumudi/media/media_files/2025/05/15/prdWYmXWOdBAKyh1rdcw.jpeg)
തൃക്കാക്കര: കെ. സുധാകരനുമായി തനിക്ക് പ്രശനങ്ങളില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഇന്നലെ രാവിലെ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയെ കാക്കനാട് വാഴക്കാലയിലെ വസതിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സുധാകരന്റെ അനുഗ്രഹം തന്നോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ.സുധാകരൻ.കെ.മുരളീധരൻ എന്നിവർക്ക് തന്നെ കെ.പി.സി.സി പ്രസിഡന്റെ ആക്കിയതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തപാൽ വോട്ട് തിരുത്തിയെന്ന മുൻ മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്.സി.പി.എം എല്ലാകാലത്തും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അജയ് തറയിൽ,റോജി എം. ജോൺ എം.എൽ.എ,ദീപ്തി മേരി വർഗ്ഗിസ് എന്നിവർക്കൊപ്പമാണ് വയലാർ രവിയുടെ വീട്ടിലെത്തിയത്.അരമണിക്കൂറോളം അദ്ദേഹം ചിലവഴിച്ചു.തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള,കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് റഷീദ് ഉല്ലംപള്ളി,കോൺഗ്രസ് നേതാക്കളായ വി.ഡി സുരേഷ്, ഷാജി വാഴക്കാല,അജിത തങ്കപ്പൻ,നൗഷാദ് പല്ലച്ചി,ടി.ടി ബാബു എന്നിവർ സ്വീകരിക്കാനെത്തിയിരുന്നു.