കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി

സംഘടനാകാര്യങ്ങള്‍ ക്രോഡീകരിക്കാനായി കോര്‍കമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അംഗ കോര്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഏകെ ആന്റണിയും ഉള്‍പ്പെടെയുള്ളവരാണ് കമ്മിറ്റിയിലുള്ളത്.

author-image
Biju
New Update
kpcc

തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവിലല്‍ വന്നു. ദീപ ദാസ് മുന്‍ഷിയാണ് കണ്‍വീനര്‍. എകെ ആന്റണിയും ഷാനിമോള്‍ ഉസ്മാനും സമിതിയിലുണ്ട്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. 

സംഘടനാകാര്യങ്ങള്‍ ക്രോഡീകരിക്കാനായി കോര്‍കമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അംഗ കോര്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഏകെ ആന്റണിയും ഉള്‍പ്പെടെയുള്ളവരാണ് കമ്മിറ്റിയിലുള്ളത്. ഈ കോര്‍കമ്മിറ്റി ആഴ്ച്ചയില്‍ യോഗം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങള്‍ എടുക്കണമെന്നാണ് നിര്‍ദേശം.

kpcc