/kalakaumudi/media/media_files/2025/10/07/whatsapp-ima-2025-10-07-18-03-31.jpeg)
സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം കെ.ആർ.ഡി.എസ്.എ. സംസ്ഥാന വൈസ്. പ്രസിഡൻ്റ് സി.എ.അനീഷ് ഉദ്ഘാടനം
തൃക്കാക്കര: ഭൂമി തരംമാറ്റം നിർത്തലാക്കിയ തസ്തികകൾ പുനഃസ്ഥാപിക്കണമെന്ന് കെ.ആർ.ഡി.എസ്.എ. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം സർക്കാരിനോട്ആവശ്യപ്പെട്ടു. ഭൂമിതരം മാറ്റവുമായി ബന്ധപെട്ട് ആയിരക്കണക്കിന് ഫയലുകളിൽ നടപടി തുടരുന്നസാഹചര്യത്തിൽ ഇതിനു വേണ്ടി സൃഷ്ടിച്ച ജില്ലയിലെ 36 തസ്തികകൾക്ക് തുടർച്ചാനുമതി നൽകാത്തത് പ്രതിഷേധാർഹമാണ്.
കാക്കനാട് ശ്രീനാരായണ ഹാളിൽ വച്ച് നടന്ന കെ.ആർ.ഡി.എസ്.എ. (കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ) സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം കെ.ആർ.ഡി.എസ്.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എ.അനീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് വിജീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് ജോയിൻ്റ് സെക്രട്ടറി ലോലിത ജി സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി യേറ്റംഗം ബിന്ദു രാജൻ, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, സുഭാഷ് മാത്യു സംസ്ഥാന കമ്മറിയംഗം കെ.പി പോൾ, ജില്ലാ കമ്മറ്റിയംഗങ്ങളായ എം.സി ഷൈല, സജു ഉണ്ണികൃഷ്ണൻ, സുനിൽകുമാർ എന്നിവർ സംസാരി ച്ചു .
ബ്രാഞ്ച് സെക്രട്ടറി എം.എസ് ബിബീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ വി.ബി ഏലിയാസ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
വി.ബി ഏലിയാസ് ( പ്രസിഡൻ്റ് ) ജിതിൻ ദാസ് ( സെക്രട്ടറി), പി . ഗ്രീഷ്മ (ട്രഷറർ) എന്നിവരെപുതിയഭാരവാഹികളായിതിരഞ്ഞെടുത്തു.