തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി നൽകുന്ന ഏതു ചുമതലയും ഏറ്റെടുക്കുമെന്ന് കെ എസ് ശബരിനാഥൻ

.പാർട്ടിയിൽ അടിയുറച്ച കോൺഗ്രസ് പ്രവർത്തകൻ ആയതുകൊണ്ട് തന്നെ പാർട്ടി നൽകുന്ന ഏതു ഉത്തരവാദിത്തവും ഒരു മടിയും കൂടാതെ തന്നെ ഏറ്റെടുക്കുമെന്നും വളരെ ഭംഗിയായി അത് നിർവഹിക്കുമെന്നും ശബരിനാഥൻ പറഞ്ഞു .

author-image
Devina
New Update
sabarii nathan

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ  പാർട്ടി നൽകുന്ന ഏതു ചുമതലയും താൻ ഏറ്റെടുക്കുമെന്നും മത്സരരംഗത്തു ഇറങ്ങുന്നതിൽ  എക്സൈറ്റഡ് ആണെന്നും  മുൻ എംഎൽഎ കെ എസ് ശബരീനാഥൻ പറഞ്ഞു .

ജില്ലയുടെ മുന്നേറ്റമാണ് ആ​ഗ്രഹമെന്നും എല്ലാം പാർട്ടി നൽകിയതാണെന്നും ശബരീനാഥൻ അഭിപ്രായപ്പെട്ടു . താൻ പാർട്ടിക്കാരനാണ്. ഏത് ചുമതലയും ഏറ്റെടുക്കും. ഒന്നാമത് എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കോൺഗ്രസിനെ പിന്തുണക്കുന്ന സ്ലീപ്പർ സെല്ലുകൾ ആക്ടീവായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ ആദ്യഘട്ട സ്ഥാനാർത്ഥികളെ നേരത്തെ തന്നെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.

30വർഷമായി കൗൺസിലറായി പ്രവർത്തിക്കുന്ന ജോൺസൺ ജോസഫ് (ഉള്ളൂർ), കെഎസ്‍യു വൈസ് പ്രസിഡൻറ് സുരേഷ് മുട്ടട, മുൻ കൗൺസിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനിൽകുമാർ (കഴക്കൂട്ടം) തുടങ്ങിയവരടക്കമുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്.

വാർഡ് തലത്തിൽ തീരുമാനിച്ച സഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.പാർട്ടിയിൽ അടിയുറച്ച കോൺഗ്രസ് പ്രവർത്തകൻ ആയതുകൊണ്ട് തന്നെ പാർട്ടി നൽകുന്ന ഏതു ഉത്തരവാദിത്തവും ഒരു മടിയും കൂടാതെ തന്നെ ഏറ്റെടുക്കുമെന്നും വളരെ ഭംഗിയായി അത് നിർവഹിക്കുമെന്നും ശബരിനാഥൻ പറഞ്ഞു .