/kalakaumudi/media/media_files/2025/12/24/sabarinathannnnnn-2025-12-24-15-34-51.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.
കവടിയാർ വാർഡിൽ നിന്നും തിരഞെടുക്കപ്പെട്ട മുൻ എംഎൽഎ കെ എസ് ശബരീനാഥനെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു.
ശബരിനാഥനാണ് കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കുന്നുകുഴി ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ മേരി പുഷ്പവും മത്സരിക്കും.
എകെജി സെന്റർ സ്ഥിതി ചെയ്യുന്ന വാർഡിൽ മുൻ കൗൺസിലർ സിപിഎമ്മിലെ ഐ പി ബിനുവിനെ പരാജയപ്പെടുത്തിയാണ് മേരി പുഷ്പം നഗരസഭയിലെത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മേരി പുഷ്പമാണ് വിജയിച്ചിരുന്നത്.
നഗരസഭയിൽ രാഷ്ട്രീയ പോരാട്ടം കടുത്ത സാഹചര്യത്തിലാണ് ശക്തമായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്താൻ കോൺഗ്രസ് തീരുമാനിച്ചത്.
കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടതുമുന്നണിയും തീരുമാനിച്ചിട്ടുണ്ട്.
പുന്നക്കാമുഗൾ വാർഡിൽ നിന്നും വിജയിച്ച ആർ പി ശിവജിയെ മേയർ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
