അക്രമികളുടെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി

അസിസ്റ്റന്റ് എഞ്ചിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത അക്രമികളുടെ വീടിന്റെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.

author-image
Prana
New Update
kseb

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത അക്രമികളുടെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. കെഎസ്ഇബി ചെയര്‍മാന്റെ ഉത്തരവ് പ്രകാരമാണ് അസാധാരണ നടപടി. അസിസ്റ്റന്റ് എഞ്ചിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത അക്രമികളുടെ വീടിന്റെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. അക്രമത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് മര്‍ദനമേറ്റിരുന്നു.ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാഖ് എന്നയാളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന്റെ പ്രതികാരമായി മകന്‍ അജ്മലും കൂട്ടാളിയും ചേര്‍ന്ന് വെള്ളിയാഴ്ച കെ എസ് ഇ ബി ലൈന്‍മാന്‍ പ്രശാന്ത് പി, സഹായി അനന്തു എം കെ എന്നിവരെ കയ്യേറ്റം ചെയ്തത്. ഇതു സംബന്ധിച്ച് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രശാന്ത് പി എസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിലുള്ള പ്രതികാരമായാണ് അജ്മല്‍ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷന്‍ ഓഫീസിലെത്തി അതിക്രമം കാട്ടിയത്.