രണ്ട് ലക്ഷം രൂപ കുടിശ്ശിക: കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിൻറെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി.

വൈദ്യുതി ബില്ലടച്ച് കണക്ഷൻ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകിയതായി കോർപ്പറേഷൻ അറിയിച്ചു. 

author-image
Vishnupriya
New Update
kochi

കൊച്ചി കോർപ്പറേഷൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിൻറെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. ബില്ലിൽ കുടിശ്ശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബി യുടെ നടപടി. കൊച്ചി കോർപ്പറേഷനിലെ ഫോർട്ട് കൊച്ചി മേഖല ഓഫീസിലെ വൈദ്യുതി ബന്ധമാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. 

ഏകദേശം രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോർപ്പറേഷൻ മേഖലാ ഓഫീസ് അടയ്ക്കാനുണ്ട്. ഇതിൽ കുടിശ്ശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബി യുടെ നടപടി. അതേസമയം, വൈദ്യുതി ബില്ലടച്ച് കണക്ഷൻ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകിയതായി കോർപ്പറേഷൻ അറിയിച്ചു. 

സാങ്കേതിക കാരണങ്ങളാലാണ് ബിൽ അടയ്ക്കാൻ വൈകിയതെന്നും  സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും മേയർ എം. അനിൽകുമാർ വ്യക്തമാക്കി.

kochi corporation