കെഎസ്ഇബി ലോഗോ ഉപയോഗിച്ച് വ്യാജ നിയമന തട്ടിപ്പ്

പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന തരത്തിലും ഒരു വ്യാജ പ്രചാരണം വാട്സാപ്പിലൂടെ നടന്നിരുന്നുവെന്നും അധികൃതർ പറയുന്നു.

author-image
Anagha Rajeev
Updated On
New Update
gfjh
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്.  ഇതിനെതിരെനവമാധ്യമങ്ങളിൽ കെഎസ്ഇബിയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലിയെന്നും. നിരവധി പേർ ഈ കെണിയിൽ വീണതായായി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് വ്യാജപ്രചാരണം നടത്തുന്നത്.

സ്റ്റേറ്റ് ഹോൾഡിംഗ്, ഇലക്ട്രിസിറ്റി കൗൺസിൽ ബോർഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളിൽ കെഎസ്ഇബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ഉദ്യോ​ഗസ്ഥർ പറ‍്ഞ്ഞു. കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിര നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻറ് എക്ചേഞ്ച് വഴിയാണെന്നും അധികൃതർ വിയകിതമാക്കി.

പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന തരത്തിലും ഒരു വ്യാജ പ്രചാരണം വാട്സാപ്പിലൂടെ നടന്നിരുന്നുവെന്നും അധികൃതർ പറയുന്നു. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുകയാണ് ലക്ഷ്യമെന്നും ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും കെഎസ്ഇബി അധികൃതർ മുന്നറിയിപ്പ് ‌നൽകി. 

സംശയങ്ങൾ ദൂരീകരിക്കാൻ കെഎസ്‌ഇബിയുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912 ൽ വിളിക്കണം.കെഎസ്‌ഇബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ കെഎസ്ഇബി വഴി വൈദ്യുതി ബില്ലടയ്ക്കൽ ഉൾപ്പടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാണ്.

kseb fraud KSEB