വിവരങ്ങൾ ഹാജരാക്കാതെ കെഎസ്ഇബി; അതൃപ്തി അറിയിച്ച് കമ്മിഷൻ ചെയർമാൻ

സിറ്റിങ്ങിൽ കമ്മിഷൻ ആവശ്യപ്പെട്ട പല വിവരങ്ങളും ഹാജരാക്കാൻ കെഎസ്ഇബിക്ക് കഴിയാതിരുന്നതിനെ തുടർന്ന് കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് അതൃപ്തി അറിയിച്ചു

author-image
Devina
New Update
kseb

തിരുവനന്തപുരം: ഇന്ധന സർചാർജിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പരിധി കേന്ദ്ര നിർദ്ദേശപ്രകാരം നീക്കം ചെയ്ത സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പൊതു തെളിവെടുപ്പ് നടത്തി.

 സിറ്റിങ്ങിൽ കമ്മിഷൻ ആവശ്യപ്പെട്ട പല വിവരങ്ങളും ഹാജരാക്കാൻ കെഎസ്ഇബിക്ക് കഴിയാതിരുന്നതിനെ തുടർന്ന് കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് അതൃപ്തി അറിയിച്ചു.


വൈദ്യുതി വാങ്ങാൻ ചെലവു പരിധി ഇതുവരെ എത്ര തവണ കടന്നു എത്ര രൂപ വരെ ഏതൊക്കെ മാസങ്ങളിൽ സർചാർജിന് ഉയർന്നപരിധി വച്ചതു കൊണ്ടാണോ അത് പരിച്ചെടുക്കാൻ കഴിയാതിരുന്നത് കേന്ദ്ര ചട്ടപ്രകാരം ആയിരുന്നെങ്കിൽ പൂർണ്ണമായും തുക തിരിച്ചെടുക്കാൻ കഴിയുമായിരുന്നോ തുടങ്ങിയ കമ്മിഷന്റെ ചോദ്യങ്ങൾക്ക് കെഎസ്ഇബി പ്രതിനിധിക്കു മറുപടി നൽകാനായില്ല.

 കേരളത്തിൽ സർചാർജിന് ഉയർന്ന പരിധി നിശ്ചയിച്ചിരുന്നത് കേന്ദ്രചട്ടത്തിനു വിരുദ്ധമായതിനാലും സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയതിനാലും ഉയർന്ന പരിധി നീക്കുമെന്ന് ഉറപ്പാണ്.

അധിക വൈദ്യുതി വാങ്ങുന്നതു വഴി വിതരണക്കമ്പനികൾക്കുണ്ടാകുന്ന ബാധ്യത തീർപ്പാക്കാനുള്ളതാണ് സർചാർജ്.