ലോഡ് ഷെഡ്ഡിങ് ഉണ്ടാവില്ലെന്ന സുചനയുമായി കെഎസ്ഇബി

രാത്രി കാലത്ത് എസി 26 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ക്രമീകരിക്കാനും ഒന്‍പതിന് ശേഷം അലങ്കാരവിളക്കുകള്‍ പരസ്യബോര്‍ഡുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കരുതെന്നടക്കം നിരവധി നിര്‍ദേശങ്ങള്‍ കെഎസ്ഇബി മുന്നോട്ട് വച്ചിരുന്നു.

author-image
Sruthi
New Update
electricity

Keralas daily consumption sets a record this summer

Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്ത് ലോഡ് ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ലെന്ന് കെഎസ്ഇബി. കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിന്ന സാഹചര്യത്തില്‍ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായാണ് കെഎസ്ഇബി വിലയിരുത്തുന്നത്. ഇതേ തുടര്‍ന്നാണ് നിലവില്‍ ലോഡ്ഷെഡിങ് വേണ്ടിവരില്ലെന്ന തീരുമാനത്തില്‍ കെഎസ്ഇബി എത്തിയത്.അതേസമയം ഉപഭോഗം കൂടുതലുള്ള വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടരാന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗത്തില്‍ തീരുമാനിച്ചു.കൂടാതെ കേടായ ട്രാന്‍സ്ഫോമറുകള്‍ ഉടന്‍ മാറ്റാനും കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി.

പല ജില്ലകളിലും കൊടിയ ചൂടും ഉഷ്ണതരംഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിംഗ് ഉണ്ടാകുമോ എന്ന് ജനങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു.തല്‍ക്കാലം ലോഡ്ഷെഡ്ഡിങ് വേണ്ടെന്നും പകരം മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുമായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് വൈദ്യുതി ഉപഭോഗം കുറക്കുന്നതിനായി പല മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.

രാത്രി കാലത്ത് എസി 26 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ക്രമീകരിക്കാനും ഒന്‍പതിന് ശേഷം അലങ്കാരവിളക്കുകള്‍ പരസ്യബോര്‍ഡുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കരുതെന്നടക്കം നിരവധി നിര്‍ദേശങ്ങള്‍ കെഎസ്ഇബി മുന്നോട്ട് വച്ചിരുന്നു. ഇവയെല്ലാം അവലോകനം ചെയ്ത ശേഷമാണ് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്.