കെഎസ്ഇബി മുട്ടുമടക്കി; അജ്മലിന്റെ വീട്ടില്‍ വീണ്ടും വെളിച്ചമെത്തി

വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു. അസി.എന്‍ജീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. കെഎസ്ഇബി ഓഫീസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും സാധനങ്ങള്‍ തര്‍ക്കുകയും ചെയ്തു

author-image
Rajesh T L
New Update
kseb
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: തിരുവമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിച്ച് കെഎസ്ഇബി. ഉപാധികളില്ലാതെയാണ് വീണ്ടും വൈദ്യുതി കണക്ഷന്‍ നല്‍കിയത്.

അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷന്‍. വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നാലെ അജ്മല്‍ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു.

അസി.എന്‍ജീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇത് ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും സാധനങ്ങള്‍ തര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ വൈദ്യുതി വീണ്ടും വിച്ഛേദിക്കുകയിരുന്നു.

നേരത്തെ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ കെഎസ്ഇബി ഉപാധിവച്ചിരുന്നു. ഇനി ജീവനക്കാരെ മര്‍ദ്ദിക്കില്ലെന്ന ഉറപ്പുനല്‍കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. ഉറപ്പ് കിട്ടിയാല്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കെഎസ്ഇബി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിച്ചത്. 

kerala kozhikode KSEB