തിരുവനന്തപുരം നഗരത്തില്‍ വൈദ്യുതി വിതരണത്തിന് ഇനി ഭൂഗര്‍ഭ കേബിളുകള്‍; 78 കോടിയുടെ വമ്പന്‍ പദ്ധതിയുമായി കെഎസ്ഇബി

സംസ്ഥാന തലസ്ഥാനത്ത്‌ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (കെഎസ്ഇബി) പുതിയ പദ്ധതി പ്രകാരം തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകള്‍ക്കു മുകളിലൂടെ പോകുന്ന ഇലക്ട്രിക്ക് കമ്പികള്‍ ഇനി ഭൂഗര്‍ഭ വൈദ്യുതി വിതരണ ശൃംഖലയായി മാറും.

author-image
Akshaya N K
New Update
eeee

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ ഓവർഹെഡ് വൈദ്യുതി വിതരണ ലൈനുകള്‍ ഇനി പഴങ്കഥയാവും.കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (കെഎസ്ഇബി) പുതിയ പദ്ധതി പ്രകാരം തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകള്‍ക്കു മുകളിലൂടെ പോകുന്ന ഇലക്ട്രിക്ക് കമ്പികള്‍ ഇനി ഭൂഗര്‍ഭ വൈദ്യുതി വിതരണ ശൃംഖലയായി മാറും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലയെ ഏകോപിപ്പിക്കാനും, ഒരേ വിതരണ രീതി കൊണ്ടുവരാനുമായാണ് ഈ മാറ്റം.ആർഡിഎസ്എസ് പദ്ധതി പ്രകാരമുള്ള ഈ പ്രൊജക്ടിനെ സ്റ്റാൻഡേർഡൈസേഷൻ്റെ “ആദ്യ ഘട്ടം” എന്ന് കെഎസ്ഇബി വിശേഷിപ്പിക്കുന്നു.


തിരുവനന്തപുരത്തെ ഇലക്ട്രിക്കൽ സർക്കിളിൻ്റെ അധികാരപരിധിയിൽ വരുന്ന സംസ്ഥാന തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ ഭൂഗർഭ ലോ ടെൻഷൻ (എൽടി) നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനുള്ള 78.10 കോടി രൂപയുടെ നിർദ്ദേശത്തിന് കെഎസ്ഇബി മാനേജ്മെൻ്റ് അനുമതി നൽകി.

അട്ടക്കുളങ്ങര ജംക്‌ഷൻ മുതൽ എം.ജി റോഡു വഴി കവടിയാർ ജംക്‌ഷൻ വരെയായിരിക്കും പദ്ധതിയുടെ ആദ്യ ഭാഗം നടപ്പാക്കുക. ഈ പദ്ധതിയില്‍ തമ്പാനൂർ ഓവര്‍ബ്രിഡ്ജ്‌, സ്റ്റാച്യു ,സെൻട്രൽ സ്റ്റേഡിയം, സെക്രട്ടേറിയറ്റിൻ്റെ വൈഎംസിഎ ഗേറ്റ് ,പാളയം, ഹോട്ടൽ മാസ്‌കോട്ട്, വെള്ളയമ്പലം,ആൽത്തറ ജംക്‌ഷൻ, ശാസ്തമംഗലം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.

 

സംസ്ഥാന പവർ യൂട്ടിലിറ്റിയുടെ അഭിപ്രായത്തിൽ, ഫുട്പാത്തിൽ നിന്നും  ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചറുകൾ നീക്കം ചെയ്ത്  പൊതുജനങ്ങൾക്ക് സുരക്ഷിതമായി തിരക്കില്ലാതെ,ബുദ്ധിമുട്ടുകളില്ലാതെ സഞ്ചരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്‌
 പദ്ധതി ഉദ്ദേശിക്കുന്നത്. ഇലക്ടിക്ക് പോളുകള്‍, കണ്ടക്ഷനുകള്‍, കേബിളുകള്‍ എന്നിവയ്ക്കു ബദലായി ആളുകളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഭൂഗർഭ കേബിളുകൾ, ഏരിയൽ ബഞ്ച്ഡ് കേബിളുകൾ, റിംഗ് മെയിൻ യൂണിറ്റുകൾ എന്നിവ നിലവില്‍ വരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഉപഭോക്തൃ സേവന കണക്ഷനുകൾക്കായി ഫീഡർ പില്ലറുകൾ എന്നിവ സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Thiruvananthapuram KSEB Electricity