സര്‍ചാര്‍ജ് പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തിരിച്ചടി. 17 പൈസ കൂടി സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കാനുള്ള തീരുമാനം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തടഞ്ഞു. വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. നാല് മാസത്തെ കണക്കിന് പകരം മൂന്ന് മാസത്തെ കണക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ച കമ്മീഷന്‍ കെ.എസ്.ഇ.ബിയോട് പുതിയ അപേക്ഷ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. നേരത്തെ 2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീര്‍ക്കാനാണ് സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബി അപേക്ഷ നല്‍കിയത്.