/kalakaumudi/media/media_files/2025/12/02/ksebbb-2025-12-02-10-45-04.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ആശ്വാസം.
ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ​ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു .
സെപ്റ്റംബർ- നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു.
പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തിൽ ഒരിക്കൽ ബിൽ ലഭിക്കുന്നവർക്ക് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നു കെഎസ്ഇബി അറിയിച്ചു.
സർചാർജ് പരിധി എടുത്തു കളഞ്ഞതോടെ സർചാർജ് ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതു മുൻനിർത്തി വൈദ്യുതി മന്ത്രിയുടെ ഓഫീസാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
