/kalakaumudi/media/media_files/2025/12/05/saji-cheriyann-2025-12-05-15-48-56.jpg)
തിരുവനന്തപുരം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ ടെലിഗ്രാം എക്‌സ് തുടങ്ങിയ സമൂഹമാധ്യമ സൈറ്റുകളിൽ പ്രചരിച്ചതു സംബന്ധിച്ച് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി മന്ത്രി സജിചെറിയാൻ.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ കെ.മധു നൽകിയ പരാതിയിൽ കേസെടുത്തതായി പൊലീസ്‌സൈബർ ഡിവിഷൻ മേധാവി എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു.
ദൃശ്യങ്ങൾ ചോർന്നത് അന്വേഷിക്കുന്നതിനായി കെഎസ്എഫ്ഡിസി എംഡിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്.
കോർപറേഷന്റെ കീഴിലെ എല്ലാ തിയറ്ററുകളിലെയും സിസിടിവികളുടെ പാസ്‌വേഡ് മാറ്റാനും നിർദ്ദേശം നൽകി. സിസിടിവി സ്ഥാപിച്ച കെൽട്രോണിനോടു പിഴവ് സംഭവിച്ചതെവിടെയാണെന്നു കണ്ടെത്താനും കെഎസ്എഫ്ഡിസി നിർദ്ദേശിച്ചു.
കൈരളി, ശ്രീ,നിള എന്നീ തിയറ്ററുകളിലെ ചില സീറ്റുകളിലിരുന്ന സ്ത്രീപുരുഷന്മാരുടെ ദൃശ്യമാണ് തിയറ്ററുകളുടെ പേരുകൾ സഹിതം ടെലിഗ്രാമിലും എക്‌സിലും പുറമെ ചില അശ്‌ളീല വെബ്‌സൈറ്റുകളിലും പ്രചരിച്ചത്.
ഇവ 2023 ലെ ദൃശ്യങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്‌ളൗഡിൽ നിന്ന് ഹാക്ക് ചെയ്തതായിക്കാം എന്നാണ് നിഗമനം.
തിയറ്ററിൽ നിന്ന് ചോർന്ന സാധ്യതയും അന്വേഷിക്കുന്നുണ്ട്. ടെലിഗ്രാമിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാൻ പണവും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ പണം നൽകിയാണ് സൈബർ പൊലീസും ഈ ദൃശ്യങ്ങൾ ശേഖരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
