നടുറോ​ഡിൽ ബസ് ഭക്ഷണം കഴിക്കാൻ പോയി; ഡ്രൈവർക്കെതിരെ പരാതി

ന്നലെ രാത്രിയാണ് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ബസ് കോന്നിയിൽ നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്.  ബസോടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറാണ്. 

author-image
Anagha Rajeev
New Update
aaaaaaaaaaaa
Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട; പത്തനംതിട്ട കോന്നി ​ജം​ഗ്ഷനിൽ നടുറോഡിൽ വാഹനം നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയെന്ന് പരാതി. ഇന്നലെ രാത്രിയാണ് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ബസ് കോന്നിയിൽ നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്.  ബസോടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറാണ്. 

അപകടകരമായ സാഹചര്യത്തിലായിരുന്നു പാർക്കിംഗ് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സ്ഥിരം അപകടമേഖലയായ സംസ്ഥാന പാതയിലാണ് സംഭവം. സമീപത്തെ ഓട്ടോ ഡ്രൈവർമാർ അടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രൈവർ വണ്ടി മാറ്റിയില്ലെന്നും പരാതിയിൽ വ്യക്തമാക്കി . 

KSRTC bus driver