'ഡിപ്പോകളിലും ബസുകളിലും രാഷ്ട്രീയ പോസ്റ്ററുകള്‍ വേണ്ട'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

author-image
Anagha Rajeev
Updated On
New Update
ksrtcBUS
Listen to this article
0.75x1x1.5x
00:00/ 00:00

കെഎസ്ആര്‍ടിസി ഡിപ്പോകളിലും ബസുകളിലും രാഷ്ട്രീയ പോസ്റ്ററുകള്‍ വേണ്ടെന്ന് നിർദേശം നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്കാണ് കര്‍ശന നിര്‍ദേശം നൽകിയത്. 

അംഗീകൃതവും അംഗീകാരമില്ലാത്തതുമായ യൂണിയനുകള്‍ക്ക് അവര്‍ക്ക് അനുവദനീയമായ സ്ഥലത്ത് മാത്രം പോസ്റ്റര്‍ ഒട്ടിക്കാമെന്നാണ് നിര്‍ദേശം. പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. താന്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ആണെങ്കില്‍ പോലും ഒട്ടിക്കുന്നതില്‍ നിന്നും യൂണിയനുകള്‍ പിന്‍മാറണമെന്നും മന്ത്രി നിർദേശം നൽകി.

ksrtc