സിവിൽ സർവീസ് പരീക്ഷയ്ക്ക് സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി

author-image
Anagha Rajeev
New Update
KSRTC
Listen to this article
0.75x 1x 1.5x
00:00 / 00:00

ജൂൺ 16 ന് നടക്കുന്ന സിവിൽ സർവീസ് പരീക്ഷയോടനുബന്ധിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് പോകാനും മടങ്ങിവരാനും  വിപുലമായ യാത്രാ ക്രമീകരണങ്ങളാണ് 15, 16 തീയതികളിൽ  കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ഒരുക്കിയിരിക്കുന്നത്. 

തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് ജില്ലകളിലെ 61 പരീക്ഷാ കേന്ദ്രങ്ങളിലായി 23666 വിദ്യാർഥികളാണ് ജൂൺ 16 ന് സിവിൽ സർവീസ് പരീക്ഷയെഴുതുന്നത്.  പരീക്ഷാകേന്ദ്രങ്ങൾക്കനുസരിച്ച് ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള സ്പെഷ്യൽ സർവീസുകളാണ് കെഎസ്ആർടിസി ഏർപ്പെടുത്തിയിരിക്കുന്നത്.

പരീക്ഷാർഥികളുടെ യാത്രാ സൗകര്യം കണക്കിലെടുത്താണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ നീക്കം. തിരക്കനുസരിച്ച് എല്ലാ യൂണിറ്റുകളിൽ നിന്നും ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും ഉച്ച കഴിഞ്ഞും ആവശ്യമായ സ്പെഷ്യൽ സർവീസ് ട്രിപ്പുകൾ തിരുവനന്തപുരം, എറണാകുളം, ,കോഴിക്കോട് ജില്ലകളിലേക്ക് നടത്തുന്നതാണ്. പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾക്ക് തിരികെ എത്താനും കെഎസ്ആർടിസി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

ksrtc