കെഎസ്ആർടിസിയിൽവെച്ച് ലൈം​ഗികാതിക്രമം, ഉടൻ ശിക്ഷനടപ്പാക്കി

author-image
Anagha Rajeev
New Update
KSRTC

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ്സിൽവെച്ച് 23-കാരിക്കെതിരെ ലൈം​ഗികാതിക്രമം. മാനന്തവാടിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള ബസ്സിൽവെച്ചായിരുന്നു ആക്രമണം. തുടർന്ന് യുവതി ഇയാളെ അടിച്ചു.

സംഭവം ബസ് ഡ്രൈവർ പോലീസിൽ അറിയിച്ചെങ്കിലും യുവതി പരാതിയില്ലെന്ന് അറിയിച്ചു. തന്നോട് മോശമായി പെരുമാറിയതിന് ശിക്ഷ നേരിട്ട് നൽകിയതിനാലാണ് പരാതി നൽകാത്തതെന്നും യുവതി വ്യക്തമാക്കി.

 

ksrtc